LEAH ലേയ
ആരായിരുന്നു ലേയ?
ഗോത്രപിതാവായ യാക്കോബിന്റെ ആദ്യഭാര്യയായിരുന്നു ലേയ. ലേയയുടെ ഇളയ സഹോദരിയായ റാഹേലായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യ.
ഉൽപത്തി 29:20-29.
ലേയ ചെയ്‌തത്:
യാക്കോബിന്റെ ആറ് മക്കൾക്ക് ലേയ ജന്മം നൽകി
.യാക്കോബ് ലേയയെ അല്ല റാഹേലിനെയാണ് വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ അവരുടെ അപ്പനായ ലാബാൻ റാഹേലിനു പകരം ലേയയെ യാക്കോബിനു കൊടുക്കാൻ കരുക്കൾ നീക്കി. ഇങ്ങനെ ലാബാൻ തന്നെ വഞ്ചിച്ചെന്ന് അറിഞ്ഞപ്പോൾ യാക്കോബ് ലാബാനോട് ദേഷ്യപ്പെടുന്നു. മൂത്തയാൾ നിൽക്കുമ്പോൾ ഇളയയാളെ കൊടുക്കുന്നതു ശരിയല്ല എന്ന് പറഞ്ഞ് ലാബാൻ തിരിച്ചടിക്കുന്നു. എന്നാൽ ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക അതിനു ശേഷം ലാബാൻ റാഹേലിനെ വിവാഹം ചെയ്‌തുകൊടുക്കുന്നു.
ഉൽപത്തി 29:26-28.
26 അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.
27 ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
28 യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
(രൂത്ത് 4:11) 11 അതിന്നു പട്ടണവാതിൽക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതു: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതതു; എഫ്രാത്തയിൽ നീ പ്രബലനും ബേത്ത്ളേഹെമിൽ വിശ്രുതനുമായിരിക്ക
ഉൽപത്തി 29:26-28.
യാക്കോബ് ലേയയേക്കാൾ അധികം റാഹേലിനെ സ്‌നേഹിച്ചു. (ഉൽപത്തി 29:30) ഇതു കാരണം യാക്കോബിന്റെ സ്‌നേഹം പിടിച്ചുപറ്റാൻ ലേയ അസൂയയോടെ തന്റെ സഹോദരിയോടു മത്സരിക്കുന്നു. ലേയയുടെ വിഷമം ദൈവം ശ്രദ്ധിക്കുന്നു. ദൈവം അവൾക്ക് ആറ് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയും കൊടുത്തുകൊണ്ട് അനുഗ്രഹിക്കുന്നു.—ഉൽപത്തി 29:31.
ലേയയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
ലേയ ദൈവത്തിൽ ആശ്രയിച്ചു, പ്രാർഥനയിലൂടെ. തന്റെ ഇപ്പോഴത്തെ വിഷമകരമായ സാഹചര്യത്തിൽ ദൈവം തന്നെ കൈവിട്ടു എന്നൊന്നും ലേയ ചിന്തിക്കുന്നില്ല.
നമ്മടേയും വിഷമകരാമായ സാഹചര്യത്തിൽ ദൈവം നമ്മെ കൈവിട്ടു എന്നുള്ള ചിന്ത ഭരിക്കുവാൻ ഇടവരുത് ,ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുവാൻ തയ്യാറാകണം
ഉൽപത്തി 29:32-35;
32 ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു.
33 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോൻ എന്നു പേരിട്ടു.
34 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു.
35 അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
ഉൽപത്തി 30:20-21 )
20 ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.
21 അതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
ഒന്നിലധികം ഭാര്യമാർ ഉള്ളതിന്റെ കുഴപ്പം ലേയയുടെ ജീവിതത്തിലൂടെ വ്യക്തമായി നമ്മൾ കാണുന്നു. കുറച്ച് കാലത്തേക്ക് ആ ക്രമീകരണം അങ്ങനെ തുടരാൻ ദൈവം അനുവദിച്ചു. എന്നാൽ വിവാഹം സംബന്ധിച്ച ദൈവത്തിന്റെ അംഗീകൃതനിലവാരം, ഒരു പുരുഷന് ഒരു ഭാര്യ എന്നും ഒരു ഭാര്യയ്‌ക്ക് ഒരു പുരുഷൻ എന്നും ആണ്.—മത്തായി 19:4-6.
4 അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
5 അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
6 അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.
Comments
Post a Comment