Eva ഹവ്വ
ആരായിരുന്നു ഹവ്വ ?
ബൈബിൾ പരിചയപ്പെടുത്തുന്ന ആദ്യത്തെ സ്‌ത്രീ.
ഹവ്വ ചെയ്‌തത്: ദൈവത്തിന്റെ വ്യക്തമായ കല്‌പന ഹവ്വ അനുസരിച്ചില്ല. ഭർത്താവായ ആദാമിനെപ്പോലെ ഹവ്വയ്‌ക്കും പൂർണതയും ഇച്ഛാസ്വാതന്ത്ര്യവും ഉണ്ടായിരുന്നു. സ്‌നേഹം, ജ്ഞാനം പോലുള്ള ദൈവികഗുണങ്ങൾ വളർത്തിയെടുക്കാനും ഹവ്വയ്‌ക്കു കഴിയുമായിരുന്നു.
(ഉൽപത്തി 1:27)
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
തോട്ടത്തിന്റെ നടുവിലുള്ള ഒരുവൃക്ഷത്തിന്റെ ഫലം തിന്നരുതെന്നുകല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു നടുവിലുള്ള വൃക്ഷത്തിന്റെ പഴം കഴിച്ചാൽ മരിക്കുമെന്ന കാര്യം ദൈവം ആദാമിനോടു പറഞ്ഞിട്ടുള്ളത് ഹവ്വയ്‌ക്ക് അറിയാം. എന്നാൽ മരിക്കില്ലെന്ന സാത്താന്റെ വാദത്തിൽ ഹവ്വ വഞ്ചിക്കപ്പെടുന്നു. ദൈവത്തോട് അനുസരണക്കേടു കാണിച്ചാൽ മെച്ചപ്പെട്ട ജീവിതം കിട്ടുമെന്ന വഞ്ചനയിൽ ഹവ്വ വീണുപോയി. അങ്ങനെ ഹവ്വ വൃക്ഷത്തിന്റെ പഴം പറിച്ചുതിന്നു. അതു കഴിക്കാൻ ആദാമിനെയും സ്വാധീനിച്ചു
വേദവാക്യം ശ്രദ്ധിച്ചാലും
ഉൽപത്തി 3:1-6;
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
2 സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;
3 എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
4 പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;
5 അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
6 ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു
1 തിമൊഥെയൊസ് 2:14.-15
13 ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ;
14 ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.
15 എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും
ഹവ്വയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
തെറ്റായ ആഗ്രഹം മനസ്സിൽ താലോലിക്കുന്നതിന്റെ അപകടം ഹവ്വയുടെ ജീവിതം പഠിപ്പിക്കുന്നു. ദൈവത്തിന്റെ വ്യക്തമായ കല്‌പനയ്‌ക്കു വിരുദ്ധമായി, തനിക്ക് അവകാശമില്ലാത്ത ഒരു കാര്യം കിട്ടാൻവേണ്ടി ഹവ്വ ശക്തമായ ആഗ്രഹം വളർത്തിയെടുത്തു.അതുമൂലം ദൈവത്തിന്റെ തോട്ടത്തിൽ നിന്നും പുറത്തു പോകുകയും ദൈവതേജസ് നഷ്‍ടം ആയിതീർന്നു
ഉൽപത്തി 3:6;
6 ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു.
1 യോഹന്നാൻ 2:16
16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.
Comments
Post a Comment