Jael യായേൽ
ആരായിരുന്നു യായേൽ?
യിസ്രായേല്യൻ അ ല്ലാത്ത ഹേബെരിന്റെ ഭാര്യയായിരുന്ന യായേൽ. ദൈവജനത്തിനുവേണ്ടി ധീരമായ നിലപാടെടുത്തു.
യായേൽ ചെയ്‌തത്: കനാന്യസൈന്യത്തിന്റെ നേതാവായ സീസെര യായേലിന്റെ കൂടാരത്തിൽ അഭയം തേടിവന്നപ്പോൾ യായേൽ വിവേകത്തോടും ധൈര്യത്തോടും കൂടെ പ്രവർത്തിക്കുന്നു. യിസ്രായേല്യരോടു തോറ്റ സീസെര, രക്ഷപ്പെടാൻ നോക്കി ചെന്നെത്തിയത് യായേലിന്റെ കൂടാരത്തിലാണ്. യായേൽ തന്റെ കൂടാരത്തിലേക്ക് സീസെരയെ ക്ഷണിക്കുന്നു. ഒളിച്ചിരിക്കാനും വിശ്രമിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യുന്നു. സീസെര ഉറങ്ങുന്ന സമയത്ത് യായേൽ അയാളെ കൊല്ലുന്നു
ന്യായാധിപന്മാർ 4:17-21.
17 എന്നാൽ സീസെരാ കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു.
18 യായേൽ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി.
19 അവൻ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവൾ പാൽതുരുത്തി തുറന്നു അവന്നു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.
20 അവൻ അവളോടു: നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
21 എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.
(ന്യായാധിപന്മാർ 4:9)
9 അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പേകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
10 ബാരാൿ സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
ഒരു സ്‌ത്രീയുടെ കൈയിലായിരിക്കും യഹോവ സീസെരയെ ഏൽപ്പിക്കുക” എന്ന ദബോരയുടെ പ്രവചനം യായേലിന്റെ ഈ പ്രവൃത്തിയിലൂടെ നിറവേറി
തന്റെ ആ പ്രവൃത്തിയിലൂടെ “സ്‌ത്രീകളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ!” എന്ന് മറ്റുള്ളവർ യായേലിനെ പുകഴ്‌ത്താൻ ഇടയായി.
ന്യായാധിപന്മാർ 5:24.
24 കേന്യനാം ഹേബേരിൻ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
25 തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.
26 കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
യായേലിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
യായേൽ മുൻകൈയെടുത്ത്, ധൈര്യസമേതം പ്രവർത്തിച്ചു. ദൈവം തന്റെ പ്രവചനം നിറവേറ്റാൻ കാര്യങ്ങൾ എങ്ങനെ ക്രമീകരിക്കുന്നു എന്ന് യായേലിന്റെ ഈ അനുഭവത്തിൽ കൂടെ നമ്മെ കാണിച്ചുതരുന്നു.
നമ്മുടെ ജീവിതത്തിലും ദൈവത്തിൽ നിന്ന് ഒരു വാഗ്‌ദത്തം ലഭിച്ചിട്ട് ഉണ്ടെങ്കിൽ ഏതല്ലാം പ്രതികൂലങ്ങളിൽ കൂടി കടന്ന് പോയാലും തക്കസമയത് അത് നിവർത്തിക്കും സവ്വശക്തയായ ദൈവം വഴിയൊരുക്കും
Comments
Post a Comment