JEZEBEL ഈസേബെൽ
ആരായിരുന്നു ഇസബേൽ?
ഇസ്രായേല്യരാജാവായിരുന്ന ആഹാബിന്റെ ഭാര്യയായിരുന്നു ഇസബേൽ. യഹോവയെ ആരാധിക്കാത്ത, ഇസ്രായേല്യ അല്ലാത്ത ഒരു സ്‌ത്രീയായിരുന്നു. കനാന്യരുടെ ദൈവമായ ബാലിനെയാണ് അവർ ആരാധിച്ചിരുന്നത്.
ഈസേബെൽ ചെയ്‌തത്:
ഈസേബെൽ രാജ്ഞി ക്രൂരയും പരിഗണനയില്ലാത്തവളും അക്രമാസക്തയും ആയിരുന്നു. ബാലാരാധനയും അതിനോട് അനുബന്ധിച്ചുള്ള ലൈംഗിക അധാർമികതയും അവർ പ്രോത്സാഹിപ്പിച്ചിരുന്നു. അതോടൊപ്പം സത്യദൈവമായ യഹോവയുടെ ആരാധകരെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളും അവൾ നടത്തി
1 രാജാക്കന്മാർ 18:4, 13;
4 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
13 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
1 രാജാക്കന്മാർ 19:1-3.
ഏലീയാവു ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.
2 ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.
3 അവൻ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
4 താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
ഈസേബെൽ താൻ ആഗ്രഹിക്കുന്നതു നടക്കാൻവേണ്ടി എന്തു നുണ പറയാനും കൊല്ലാനും മടിയില്ലാത്തവളായിരുന്നു
(1 രാജാക്കന്മാർ 21:8-16)
ദൈവം മുൻകൂട്ടി പറഞ്ഞതുപോലെ ഒരു ശവസംസ്‌കാരം കിട്ടാതെ അതിദാരുണമായി അവൾ കൊല്ലപ്പെട്ടു.
1 രാജാക്കന്മാർ 21:23;
23 ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
24 ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽ വെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
2 രാജാക്കന്മാർ 9:10,
10 ഈസേബെലിനെ യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‍വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവൻ വാതിൽ തുറന്നു ഓടിപ്പോയി.
2 രാജാക്കന്മാർ 9:31-37.
31 യേഹു പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
32 അവൻ തന്റെ മുഖം കിളിവാതിൽക്കലേക്കു ഉയർത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.
33 അവളെ താഴെ തള്ളിയിടുവിൻ എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു.
34 അവൻ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിൻ; അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
35 അവർ അവളെ അടക്കം ചെയ്‍വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
36 അവർ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോൾ അവൻ: യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
37 അതു ഈസേബെൽ എന്നു പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകം പോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.
ഈസേബെലിൽ നിന്ന് നമുക്ക് എന്ത് പഠിക്കാം?
ദൈവത്തെ അനുകരിക്കുന്ന ഒരു വ്യക്തികൾക്കും അനുകരിക്കാൻ പാടില്ലാത്ത ഒരു കഥാപാത്രമാണ് ഈസേബെൽ
ഒരു ധാർമികതയും ഇല്ലാത്ത, ആഗ്രഹിക്കുന്നത് ലഭിക്കുവാൻ വേണ്ടി എന്തും ചെയ്യുവാൻ മടിക്കാത്ത സ്‌ത്രീയായിരുന്നുഈസേബെൽ . നാണവും മാനവും സദാചാരബോധം ഇല്ലാത്ത സ്‌ത്രീകളെ കുറിക്കാൻ ഈ പേര് ഉപയോഗിക്കുന്നു.
Comments
Post a Comment