Daivame Enthukondu
ദൈവമേ എന്തുകൊണ്ടു....?God, why?
ജീവിതത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം..ദൈവമേ എനിക്കുമാത്രം എന്തുകൊണ്ടു ഇത് സംഭവിക്കുന്നു ?
ആദ്യം, വേദപുസ്തകത്തിലെ ചിലരോട് നമ്മുക്കൊന്നു ചോദിക്കാം.... അതിനുശേഷം നമ്മളിലേക്കുവരാം.
ഹാബേൽ, എന്തുകൊണ്ടു നിനക്കു അസൂയയുള്ള സഹോദരൻ?
ഹാബേൽ പറയുന്നു:-
യേശുവിൻെറ ഗുണകരമായ രക്തത്തിനോടുചേർത്തു ഉപമിക്കുവാൻ എനിക്ക് ഒരു അസൂയുള്ള സഹോദരൻ ആവശ്യമായിരുന്നു.
ജോസഫ്, നിനക്കെന്തിനു അസൂയയുള്ള സഹോദരർ?
ജോസഫ്:- ഇങ്ങനെയുള്ള സഹോദരർ ഉണ്ടായിരുന്നതുകൊണ്ടാണ് മിസ്രയിം രാജ്യത്തിൻെറ മന്ത്രി പദംവരെ എത്തുവാൻ മുഖാന്തരമായ പൊട്ടകിണറ്റിലും കാരാഗ്യഹത്തിലും ഞാൻ വീഴുവാൻ ഇടയായത്.
ശദ്രക്ക്,മേശക്ക്, അബേദ്നഹോ
എന്തിനാണു നിങ്ങൾക്ക് ഇങ്ങനെ ക്രൂരനായ ഒരു നെഖബദ്നേസർ രാജാവ് ?
അവർ പറയും അങ്ങനെ ക്രൂരനായ ഒരു രാജാവുണ്ടായിരുന്നതുകൊണ്ടാണു ഞങ്ങളെ എരിയുന്ന തീയിലേക്ക് എറിഞ്ഞതും, അവിടെ ദൈവീക വിടുതൽ അനുഭവിച്ചതും, അതുമൂലം അനേകർ ദൈവത്തിലേക്കു തിരിഞ്ഞതും..
ഇയ്യോബ്, എന്തിനു വേണ്ടിയായിരുന്നു
നിനക്കീകഷ്ടങ്ങൾ?
ഇയ്യോബ്: അതു എന്നിലെ മറഞ്ഞുകിടന്ന കുറവ് സ്വയം തിരിച്ചറിയാനും, പൊന്നു ശുദ്ധീകരിക്കുന്നപോലെ ശുദ്ധീകരിക്കപ്പെടുവാനും. അതിനിടയിൽ നഷ്ടപ്പെട്ടതൊക്കെയും ഇരട്ടിയായി എല്ലാം ലഭിക്കയും ചെയ്തു.
യേശുവിനോടുതന്നെ ചോദിക്കാം..
എന്തിനാണു നിനക്കിങ്ങനെയൊരു ചതിയൻ ശിഷ്യൻ? യൂദാ.
യേശു: എൻെറ ക്രൂശുമരണത്തിനും ഉയിർപ്പിനും ഒരു യൂദാ ഉണ്ടായേ മതിയാകൂ..
മാനവരാശിയുടെ രക്ഷകനെ ഒറ്റിക്കൊടുക്കുവാൻ ഒരു യൂദായും ആവശ്യമായിരുന്നു.
ഇനിയും നമുക്ക് നമ്മോടുതന്നെ ഒന്നു ചോദിക്കാം, എന്തിനാണ് നമ്മുടെ ജീവിതത്തിൽ മറ്റാർക്കും ഇല്ലാത്ത പ്രതികൂലങ്ങൾ?
സ്വന്തം കുറവുകളെ തിരിച്ചറിയാനും, നമ്മിൽ ശുദ്ധീകരണം പിന്നെയും നടന്ന്, എല്ലാ മേഖലകളിലും യേശുക്രിസ്തുവിനോട് അനുരൂപപ്പെടുവാനും, അതിന്റ അന്തമാകുന്ന നിത്യജീവനിൽ എത്തിക്കുവാനുമാണ്, ഒരു ദൈവപൈതലിനെ സംബന്ധിച്ച് ഇന്ന് കടന്നുപോകുന്ന മുഴുവൻ വിഷയങ്ങളുടെയും മൂലകാരണം.
ഈ വെളിപ്പാട് നമ്മുടെ ഉള്ളിൽ കയറിയാൽ പിന്നെ നമുക്ക് ഹൃദയപൂർവ്വം പാടാൻ കഴിയും :
നിത്യതേജസ്സിൻ ഘനം ഓർത്തിടുമ്പോൾ..
നൊടിനേരത്തേക്കുള്ള കഷ്ടങ്ങൾ സാരമില്ല.....കണ്ണുനീർ സാരമില്ല....
അപ്പോൾതന്നെ, നമ്മുടെ ജീവിതത്തിൽ ഉയർന്നുപൊങ്ങുന്ന തടസ്സങ്ങളും, പ്രയാസങ്ങളും വരുമ്പോൾ ദാവീദിനെപ്പോലെ പറയാനും കഴിയും : എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടി
Comments
Post a Comment