LEAH ലേയ ആരായിരുന്നു ലേയ? ഗോത്രപിതാവായ യാക്കോബിന്റെ ആദ്യഭാര്യയായിരുന്നു ലേയ. ലേയയുടെ ഇളയ സഹോദരിയായ റാഹേലായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യ. ഉൽപത്തി 29:20-29. ലേയ ചെയ്‌തത്: യാക്കോബിന്റെ ആറ് മക്കൾക്ക് ലേയ ജന്മം നൽകി .യാക്കോബ് ലേയയെ അല്ല റാഹേലിനെയാണ് വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ അവരുടെ അപ്പനായ ലാബാൻ റാഹേലിനു പകരം ലേയയെ യാക്കോബിനു കൊടുക്കാൻ കരുക്കൾ നീക്കി. ഇങ്ങനെ ലാബാൻ തന്നെ വഞ്ചിച്ചെന്ന് അറിഞ്ഞപ്പോൾ യാക്കോബ് ലാബാനോട് ദേഷ്യപ്പെടുന്നു. മൂത്തയാൾ നിൽക്കുമ്പോൾ ഇളയയാളെ കൊടുക്കുന്നതു ശരിയല്ല എന്ന് പറഞ്ഞ് ലാബാൻ തിരിച്ചടിക്കുന്നു. എന്നാൽ ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക അതിനു ശേഷം ലാബാൻ റാഹേലിനെ വിവാഹം ചെയ്‌തുകൊടുക്കുന്നു. ഉൽപത്തി 29:26-28. 26 അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. 27 ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. 28 യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയ...