Skip to main content

Posts

Why is the thali not tied for a Pentecostal wedding?

Article Bible study/ Marriage/BabuMaravoor/19/11/2023 Note: -  All the legal marriages and good family life in the world between people of any caste and religion are very precious. But a little study of the pattern for Christians to follow in the Bible Question:- Why is the  thali not tied  for a Pentecostal wedding?   Introduction   If we want to understand why Pentecostals do not use thali, we must study what the wedding ceremonies of other countries are, how they were formed in our country, and how they entered the Christian churches.   Types of Marriages Around the World Marriage customs vary across cultures, leading to different types of marriages. Some common types of marriages include: Civil and Religious Marriage:    In general, there are two types of marriages: civil marriage and religious marriage, with marriages often employing a combination of both Monogamous Marriage:    This is the socially sanctioned union of two adults, which is prevalent in many
Recent posts

The practical problems of the apostolic church and the modern church are different in various ways.

  The practical problems of the apostolic church and the modern church are different in various ways. ·          In the apostolic church , some leaders were unwilling to work with other groups, causing strife and division rather than unity in the Body of Christ ·         On the other hand , the modern church faces challenges such as busyness and distraction, which pull people away from being present with God and one another ·         To maintain purity and unity in the church today , Christian leaders need to prioritize the following: ·         Humility and Collaboration: Leaders should be willing to work with other groups and embrace humility, putting the interests of the church above their own ·         Discipleship and Spiritual Formation : Emphasizing the cultivation of habits and liturgies that create space for God's presence to be felt and known, leading people to awe, wonder, and worship ·         Focus on Core Practices : Rediscovering the beauty of simplicity

Daivame Enthukondu ദൈവമേ എന്തുകൊണ്ടു. P K 36

Daivame  Enthukondu    ദൈവമേ എന്തുകൊണ്ടു....? God, why? ജീവിതത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം..ദൈവമേ എനിക്കുമാത്രം എന്തുകൊണ്ടു ഇത് സംഭവിക്കുന്നു ? ആദ്യം, വേദപുസ്തകത്തിലെ ചിലരോട് നമ്മുക്കൊന്നു ചോദിക്കാം.... അതിനുശേഷം നമ്മളിലേക്കുവരാം. ഹാബേൽ,  എന്തുകൊണ്ടു നിനക്കു അസൂയയുള്ള സഹോദരൻ ? ഹാബേൽ പറയുന്നു:- യേശുവിൻെറ ഗുണകരമായ രക്തത്തിനോടുചേർത്തു ഉപമിക്കുവാൻ എനിക്ക് ഒരു അസൂയുള്ള സഹോദരൻ ആവശ്യമായിരുന്നു. ജോസഫ്,  നിനക്കെന്തിനു അസൂയയുള്ള സഹോദരർ ? ജോസഫ്:- ഇങ്ങനെയുള്ള സഹോദരർ ഉണ്ടായിരുന്നതുകൊണ്ടാണ് മിസ്രയിം രാജ്യത്തിൻെറ മന്ത്രി പദംവരെ എത്തുവാൻ മുഖാന്തരമായ പൊട്ടകിണറ്റിലും കാരാഗ്യഹത്തിലും ഞാൻ വീഴുവാൻ ഇടയായത്. ശദ്രക്ക്,മേശക്ക്, അബേദ്നഹോ എന്തിനാണു നിങ്ങൾക്ക് ഇങ്ങനെ ക്രൂരനായ ഒരു നെഖബദ്നേസർ രാജാവ് ? അവർ പറയും അങ്ങനെ ക്രൂരനായ ഒരു രാജാവുണ്ടായിരുന്നതുകൊണ്ടാണു ഞങ്ങളെ എരിയുന്ന തീയിലേക്ക് എറിഞ്ഞതും, അവിടെ ദൈവീക വിടുതൽ അനുഭവിച്ചതും, അതുമൂലം അനേകർ ദൈവത്തിലേക്കു തിരിഞ്ഞതും.. ഇയ്യോബ്, എന്തിനു വേണ്ടിയായിരുന്നു നിനക്കീകഷ്ടങ്ങൾ ? ഇയ്യോബ്: അതു എന്നിലെ മറഞ്ഞുകിടന്ന കുറവ് സ്വയം തിരിച്ചറിയാനും, പൊന്നു ശുദ്ധീകരിക്കുന്നപോ

Bible Sthithivivarakkankkukal ബൈബിൾ സ്ഥിതിവിവരക്കണക്കുകൾ PK 36

Bible Sthithivivarakkankkukal ബൈബിൾ സ്ഥിതിവിവരക്കണക്കുകൾ Biblical Statistics അതിശയകരമായ ബൈബിൾ വസ്‌തുതകളും സ്ഥിതിവിവരക്കണക്കുകളും Amazing Bible facts and statistics. ബൈബിളിലെ പുസ്തകങ്ങളുടെ എണ്ണം: 66   അധ്യായങ്ങൾ: 1,189   വാക്യങ്ങൾ: 31,101  മൊത്തംവാക്കുകൾ: 783,137  അക്ഷരങ്ങൾ: 3,566,480  ബൈബിളിൽ നൽകിയിരിക്കുന്ന വാഗ്ദാനങ്ങളുടെ എണ്ണം: 1,260 കമാൻഡുകൾ: 6,468  പ്രവചനങ്ങൾ: 8,000-ത്തിലധികം  പൂർത്തീകരിച്ച പ്രവചനം: 3,268 വാക്യങ്ങൾ  പൂർത്തിയാകാത്ത പ്രവചനം: 3,140  ചോദ്യങ്ങളുടെ എണ്ണം: 3,294 ഏറ്റവും ദൈർഘ്യമേറിയ പേര്: മഹർഷലാൽഹഷ്ബാസ് (യെശയ്യാവ് 8:1)  ഏറ്റവും ദൈർഘ്യമേറിയ വാക്യം: എസ്തർ 8:9 (78 വാക്കുകൾ) ഏറ്റവും ചെറിയ വാക്യം: യോഹന്നാൻ 11:35 (2 വാക്കുകൾ: "യേശു കരഞ്ഞു" .  മധ്യ പുസ്തകങ്ങൾ: മീഖയും നഹൂമും  മധ്യഭാഗം: സങ്കീർത്തനം 117  ഏറ്റവും ചെറിയ അധ്യായം സങ്കീർത്തനം 117   (വാക്കുകളുടെ എണ്ണമനുസരിച്ച്):   ദൈർഘ്യമേറിയ പുസ്തകം: സങ്കീർത്തനങ്ങൾ (150 അധ്യായങ്ങൾ)  ഏറ്റവും ചെറിയ പുസ്തകം (വാക്കുകളുടെ എണ്ണമനുസരിച്ച്): 3യോഹന്നാൻ   ദൈർഘ്യമേറിയ അധ്യായം: സങ്കീർത്തനം 119 (176 വാക്യങ്ങൾ)  "ദൈവം" എന്ന വാക്ക്

LEAH ലേയ PK 35

 LEAH ലേയ ആരായിരുന്നു ലേയ?  ഗോത്രപിതാവായ യാക്കോബിന്റെ ആദ്യഭാര്യയായിരുന്നു ലേയ. ലേയയുടെ ഇളയ സഹോദരിയായ റാഹേലായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യ. ഉൽപത്തി 29:20-29. ലേയ ചെയ്‌തത്:  യാക്കോബിന്റെ ആറ്‌ മക്കൾക്ക്‌ ലേയ ജന്മം നൽകി .യാക്കോബ്‌ ലേയയെ അല്ല  റാഹേലിനെയാണ്‌ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത്‌. എന്നാൽ അവരുടെ അപ്പനായ ലാബാൻ റാഹേലിനു പകരം ലേയയെ യാക്കോബിനു കൊടുക്കാൻ കരുക്കൾ നീക്കി. ഇങ്ങനെ ലാബാൻ തന്നെ വഞ്ചിച്ചെന്ന്‌ അറിഞ്ഞപ്പോൾ യാക്കോബ്‌ ലാബാനോട്‌ ദേഷ്യപ്പെടുന്നു. മൂത്തയാൾ നിൽക്കുമ്പോൾ ഇളയയാളെ കൊടുക്കുന്നതു ശരിയല്ല എന്ന്‌ പറഞ്ഞ്‌ ലാബാൻ തിരിച്ചടിക്കുന്നു. എന്നാൽ ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക അതിനു  ശേഷം ലാബാൻ റാഹേലിനെ വിവാഹം ചെയ്‌തുകൊടുക്കുന്നു. ഉൽപത്തി 29:26-28. 26 അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. 27 ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. 28 യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടു

JEZEBEL ഈസേബെൽ PK 34

  JEZEBEL ഈസേബെൽ   ആരായിരുന്നു ഇസബേൽ?  ഇസ്രായേല്യരാജാവായിരുന്ന ആഹാബിന്റെ ഭാര്യയായിരുന്നു ഇസബേൽ. യഹോവയെ ആരാധിക്കാത്ത, ഇസ്രായേല്യ അല്ലാത്ത ഒരു സ്‌ത്രീയായിരുന്നു. കനാന്യരുടെ ദൈവമായ ബാലിനെയാണ്‌ അവർ ആരാധിച്ചിരുന്നത്. ഈസേബെൽ  ചെയ്‌തത്:  ഈസേബെൽ  രാജ്ഞി ക്രൂരയും പരിഗണനയില്ലാത്തവളും അക്രമാസക്തയും ആയിരുന്നു. ബാലാരാധനയും അതിനോട്‌ അനുബന്ധിച്ചുള്ള ലൈംഗിക അധാർമികതയും അവർ പ്രോത്സാഹിപ്പിച്ചിരുന്നു. അതോടൊപ്പം സത്യദൈവമായ യഹോവയുടെ ആരാധകരെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളും അവൾ നടത്തി 1 രാജാക്കന്മാർ 18:4, 13; 4 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷി ച്ചു. 13 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ? 1 രാജാക്കന്മാർ 19:1-3. ഏലീയാവു ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു. 2 ഈസേബെൽ ഏലീയാവിന്റ

Jael യായേൽ PK 33

  Jael യായേൽ ആരായിരുന്നു യായേൽ? യിസ്രായേല്യൻ അ ല്ലാത്ത ഹേബെരിന്റെ  ഭാര്യയായിരുന്ന  യായേൽ. ദൈവജനത്തിനുവേണ്ടി ധീരമായ നിലപാടെടുത്തു. യായേൽ ചെയ്‌തത് : കനാന്യസൈന്യത്തിന്റെ നേതാവായ സീസെര യായേലിന്റെ കൂടാരത്തിൽ അഭയം തേടിവന്നപ്പോൾ യായേൽ വിവേകത്തോടും ധൈര്യത്തോടും കൂടെ പ്രവർത്തിക്കുന്നു. യിസ്രായേല്യരോടു തോറ്റ സീസെര, രക്ഷപ്പെടാൻ നോക്കി ചെന്നെത്തിയത്‌ യായേലിന്റെ കൂടാരത്തിലാണ്‌. യായേൽ തന്റെ കൂടാരത്തിലേക്ക്‌ സീസെരയെ ക്ഷണിക്കുന്നു. ഒളിച്ചിരിക്കാനും വിശ്രമിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യുന്നു. സീസെര ഉറങ്ങുന്ന സമയത്ത്‌ യായേൽ അയാളെ കൊല്ലുന്നു ന്യായാധിപന്മാർ 4:17-21. 17 എന്നാൽ സീസെരാ കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു. 18 യായേൽ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി. 19 അവൻ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അ