Deliah ദെലീലാ
ദെലീലാ
ആരായിരുന്നു ദെലീലാ ?
യിസ്രായേലിൽ ന്യായാധിപനായ ശിംശോനെ സ്‌നേഹിച്ച ഒരു സ്‌ത്രീയായിരുന്നു ദെലീലാ
ന്യായാധിപന്മാർ 16:4, 5.
3 ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.
4 അതിന്റെശേഷം അവൻ സോരേൿ താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.
ദെലീലാ ചെയ്‌തത്:
യിസ്രായേല്യരെ ഫെലിസ്‌ത്യരുടെ കൈയിൽനിന്ന് രക്ഷിക്കാൻ ദൈവം ഉപയോഗിച്ച വ്യക്തിയായിരുന്നു ശിംശോൻ. ദെലീലാ ശിംശോനെ ചതിക്കാനായി ഫെലിസ്‌ത്യപടയാളികളുടെ അടുത്തുനിന്ന് പണം വാങ്ങി. അസാമാന്യമായ ആരോഗ്യം ഉണ്ടായിരുന്നതിനാൽ ഫെലിസ്‌ത്യർക്ക് ശിംശോനെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
(ന്യായാധിപന്മാർ 13:5)
5 നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
അതുകൊണ്ട് ഫെലിസ്‌ത്യർ ദെലീലായുടെ സഹായം തേടുന്നു.
ശിംശോന് എങ്ങനെയാണ് ഇത്ര വലിയ ശക്തി കിട്ടുന്നതെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി ഫെലിസ്‌ത്യർ ദെലീലായ്‌ക്കു കൈക്കൂലി കൊടുക്കുന്നു.ദെലീലാ അതു സ്വീകരിക്കുന്നു. കുറെ പണിപ്പെട്ട് ദെലീലാ ശിംശോന്റെ ശക്തിയുടെ രഹസ്യം ചോർത്തുന്നു.
എന്നിട്ട് അതു ഫെലിസ്‌ത്യരോടു പറയുന്നു. അവർ ശിംശോനെ ബന്ദിച്ച് തടവിലാക്കുന്നു
(ന്യായാധിപന്മാർ 16:15-17)
15 അപ്പോൾ അവൾ അവനോടു: നിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.
16 ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവൻ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീർന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.
17 ക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിന്നു വ്രതസ്ഥൻ ആകുന്നു; ക്ഷൌരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
.ന്യായാധിപന്മാർ 16:18-21.
18 തന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കയ്യിൽ കൊണ്ടുവന്നു.
19 അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
20 ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
21 ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി
ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു.
ദെലീലായിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
അനുകരിക്കാൻ പാടില്ലാത്ത കഥാപാത്രമാണ് ദെലീലാ. അത്യാഗ്രഹവും സ്വാർഥതയും കാരണം ദൈവത്തിന്റെ ദാസനോടു വഞ്ചനയും അവിശ്വസ്‌തതയും കാണിച്ചു.
Comments
Post a Comment