Deborah ദബോര
Deborah ദബോര
ആരായിരുന്നു ദബോര ?
യിസ്രായേലിൽ യഹോവയുടെ ഒരു പ്രവാചികയായിരുന്നു ദബോര. തന്റെ ജനം എന്തു ചെയ്യണമെന്നുളള കാര്യം ഈ പ്രവാചികയിലൂടെ പറയുമായിരുന്നു. യിസ്രായേല്യർക്കിടയിലുള്ള ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ദൈവം ദബോരയെ ഉപയോഗിച്ചു.—
ന്യായാധിപന്മാർ 4:3-5
3 അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
4 ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.
5 അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.
ദബോര എന്ന പ്രവാചികിയിലുടെ ഇവിടെ ചെയ്ത കാര്യം ദൈവത്തെ ആരാധിക്കുന്നവരെ ധൈരൃപ്പെടുത്തുകയും പിന്തുണയ്ക്കുയും ചെയ്യാതിരുന്നു. ദബോരയുടെ നിർദേശപ്രകാരം ബാരാക്ക് യിസ്രായേല്യസൈന്യത്തെ കനാനിലെ ശത്രുക്കൾക്കെതിരെ നയിക്കുന്നു. (ന്യായാധിപന്മാർ 4:6, 7) ഈ ഉദ്യമത്തിനുവേണ്ടി തന്റെകൂടെ വരാൻ ബാരാക്ക് ദബോരയോടു പറഞ്ഞപ്പോൾ ഭയന്നു പിന്മാറുന്നതിനു പകരം മനസ്സോടെ ബാരാക്കിനോടൊപ്പം ദബോര പോകുന്നു.—
ന്യായാധിപന്മാർ 4:8, 9.
6 അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപർവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;
7 ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
ദൈവം യിസ്രായേല്യർക്കു നിർണായകവിജയം കൊടുത്തപ്പോൾ അതെക്കുറിച്ച് അനുസ്‌മരിച്ചുകൊണ്ട് ദബോരയും ബാരാക്കും ഒരു പാട്ട് പാടി. ആ പാട്ടിന്റെ കുറച്ച് ഭാഗമെങ്കിലും രചിച്ചത് ദബോരയാണ്. യായേൽ എന്നു പേരുള്ള നല്ല ധൈര്യമുള്ള ഒരു സ്‌ത്രീ കനാന്യരെ തോൽപ്പിക്കുന്നതിനെക്കുറിച്ച് ആ പാട്ടിൽ പറയുന്നുണ്ട്
ന്യായാധിപന്മാർ 5-ാം അധ്യായം
1അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ:
2 നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ.
അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു.
7 ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
ദബോരയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
ദബോര ആത്മത്യാഗത്തിന്റെയും ധൈര്യത്തിന്റെയും നല്ല മാതൃകയാണ്. ദൈവത്തിന്റെ മുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യാൻ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. അവർ അങ്ങനെ ചെയ്യുമ്പോൾ ദബോര അവരെ പ്രശംസിക്കുകയും ചെയ്യുമായിരുന്നു.
Comments
Post a Comment