Skip to main content

Pandattheppolea Oru Nall Kalamപണ്ടത്തെപ്പോലെ ഒരു നല്ല കാലം PK18

Pandattheppolea Oru Nall Kalam

പണ്ടത്തെപ്പോലെ ഒരു നല്ല കാലം

1) യെഹോവാഹാസ് യഹോവെക്കു അനിഷ്ടമായുള്ളതുചെയ്തു (2 രാജാ) 2king13:1, 2)

ഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ പതിനേഴു സംവത്സരം വാണു.


2) യൊരോബെയാമിൻ്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു (2 (2രാജാ) 2king13:2.

അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.

ആകയാൽ:

1) യഹോവയുടെ കോപം ജ്വലിച്ചു (2 രാജാ)2king13:3

ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.

2) അവൻ അവരെ .... നിരന്തരം വിട്ടുകൊടുത്തു (2 രാജാ.13:3)

എന്നാൽ:

▪️1) യെഹോവാഹാസ് യഹോവയോടു കൃപക്കായി അപേക്ഷിച്ചു (2 രാജാ)2king13:4. (1 part)

എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.

▪️2) യഹോവ അവൻ്റെ അപേക്ഷ കേട്ടു (2 രാജാ2king13:4..2 part)

എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.

▪️3) യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തു (2 രാജാ.2king13:5,, 25)

യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു

.25 യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.


▪️4) യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു (2 രാജാ.13:5)

25 യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.

എന്താണു യൊരോബെയാമിൻ്റെ പാപങ്ങൾ?

♦️1) മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന ദൈവത്തെ മാറ്റി രണ്ടു പൊൻ കാളക്കുട്ടികളെ ഉണ്ടാക്കി
 (1 രാജാ ) 1 King . 12:28)

28 ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.

♦️2) യെരുശലേമിനെ മാറ്റി ബേഥേലും ദാനും ആരാധനാ സ്ഥലമാക്കി 
(1 രാജാ.)1 king  12:29, 30)

29 അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30 ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.

♦️3) ലേവ്യരെ മാറ്റി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരാക്കി
 (1 രാജാ.)1 king  12:31)

31 അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.

♦️4) ഉത്സവ തിയ്യതി മാറ്റി (1 രാജാ)1 King . 12:32,33; (ലേവ്യ).Levit  23:33,34)

32 യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.
33 അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി
(ലേവ്യ).Levit  23:33,34)

33 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
34 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതൽ ഏഴു ദിവസം യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു

♦️5) യഹോവയെ മാറ്റി കാളക്കുട്ടികൾക്കു യാഗം കഴിച്ചു (1 രാജാ) 1 King . 12:32,33)

മാറ്റങ്ങളുടെ കാലമായിരുന്നു യൊരോബെയാമിൻ്റെ കാലം. മാറ്റങ്ങൾ നല്ലതാണു. എന്നാൽ തെറ്റായ മാറ്റങ്ങൾ പാപഹേതുവായിത്തീരും. വളരെ സൂക്ഷിക്കണം.

പണ്ടത്തെപ്പോലെ ഒരു നല്ല കാലം ( വിലാ)  Lament .5:21). അതല്ലേ നല്ലതു.

21 ഞാൻ നെടുവീർപ്പിടുന്നതു അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്നു അവരും എന്നെപ്പോലെയാകും

Comments

Popular posts from this blog

What is a cross, and what is not a cross/കുരിശ് എന്താണ്,കുരിശ് എന്ത് അല്ല? Pk 47

കുരിശ് എന്താണ് , കുരിശ് എന്ത് അല്ല ? What is a cross, and what is not a cross? Introduction  ക്രൂശ് തീർച്ചയായും ക്രിസ്തുമതത്തിന്റെ ഒരു പ്രതീകമാണ്.   അത് വിശ്വാസത്തെയും യേശുവിന്റെ ക്രൂശീകരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും കാതലായ സന്ദേശത്തെയും പ്രതിനിധീകരിക്കുന്നതായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു ചരിത്രപരമായ വികസനം / Historical development   ആദ്യകാല ക്രിസ്ത്യാനികൾ അവരുടെ പ്രാഥമിക ചിഹ്നമായി കുരിശ് ഉടനടി ഉപയോഗിച്ചില്ല , ആരാധനയിലും കലയിലും "സ്റ്റോറോഗ്രാം" , ചി-റോ മോണോഗ്രാം എന്നിവയ്ക്ക് മുൻഗണന നൽകി . കോൺസ്റ്റന്റൈൻ ചക്രവർത്തി തന്റെ മതപരിവർത്തന വേളയിൽ കുരിശ് ഒരു പ്രതീകമായി സ്വീകരിച്ച് റോമൻ സാമ്രാജ്യത്തിലുടനീളം ക്രിസ്തുമതം നിയമവിധേയമാക്കിയതിനുശേഷം , നാലാം നൂറ്റാണ്ട് മുതൽ  ക്രൂശ്  പ്രശസ്തി നേടി .   കാലക്രമേണ ,  ക്രൂശ് ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാന ചിഹ്നമായി ഉയർത്തപ്പെട്ടു , കുരിശിന്റെ അടയാളവും കുരിശിലേറ്റലും ആരാധനക്രമത്തിലും വാസ്തുവിദ്യയിലും ദൈനംദിന ഭക്തിയിലും ഉപയോഗിച്ചു തുടങ്ങി  കുരിശ് പൊതു ആരാധനയിലും സ്വത്വത്തിലും പ്രബലമാകുന്നതിന്...

Aradhana ആരാധന PK- No 1

worship ആരാധന Roman 12:1-2 12:1 സഹോദരന്മാരേ , ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു : നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ . 12:2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ . #1 1 കയീന്റയും ഹാബെലിന്റയും ആരാധന    ഉല്പത്തി    4:2-8 4:2 പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. 4:3 കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. 4:4 ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. 4:5 കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. 4:6 എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മു...

Jisane Shabdon Seजिसने शब्दों से Pk 48

जि  जिसने शब्दों से सारा जहां सजाया उसी ने है अपने हाथों से तुझे बनाया  कितना बेशकीमती है तू ख़ुदा की नज़रों में और तेरी नज़रों को है ये संसार प्यारा  तू यक़ीनन बेखबर है अपने वजूद से और उस ख़ुदा से जिसने  है तुझे  जन्माया  छोड़ दे ये दुनिया और दुनियां की बातें  तुझमें तो रूह बसती है उस ख़ुदा की तू तो  है ख़ुदा का नायाब तोहफ़ा । ऐ ख़ुदा के बेखबर बंदे  क्यूं तू चांद सितारों में अपना अक्स खोजता तू तो है अनमोल रत्न ख़ुदा का क्यूं तू सोने चांदी से अपने आप को तौलता  ज़रा देख तू नज़रों से ख़ुदा के  दिया सारी सृष्टि पर अधिकार तुझे  फिर भी क्यूं बेखबर बनकर हो जाता है संसार के अधीन में  जिसने अपने प्राणों को देकर है तुझे छुड़ाया  उसका कर ले मनन तू एक बार  उठ जाग और जान कि, है अनंत जीवन तेरा फिर क्यूं तू अपने को उस फंदे में फंसाता  तू तो है ख़ुदा का नायाब तोहफ़ा । Jisane Shabdon Se Saara Jahaan Sajaaya Usee Ne Hai Apane Haathon Se Tujhe Banaaya  Kitana Beshakeematee Hai Too Khuda Kee Nazaron Mein Aur Teree Nazaron...