Deliah ദെലീലാ ദെലീലാ ആരായിരുന്നു ദെലീലാ ? യിസ്രായേലിൽ ന്യായാധിപനായ ശിംശോനെ സ്‌നേഹിച്ച ഒരു സ്‌ത്രീയായിരുന്നു ദെലീലാ ന്യായാധിപന്മാർ 16:4, 5. 3 ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി. 4 അതിന്റെശേഷം അവൻ സോരേൿ താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. ദെലീലാ ചെയ്‌തത്: യിസ്രായേല്യരെ ഫെലിസ്‌ത്യരുടെ കൈയിൽനിന്ന് രക്ഷിക്കാൻ ദൈവം ഉപയോഗിച്ച വ്യക്തിയായിരുന്നു ശിംശോൻ. ദെലീലാ ശിംശോനെ ചതിക്കാനായി ഫെലിസ്‌ത്യപടയാളികളുടെ അടുത്തുനിന്ന് പണം വാങ്ങി. അസാമാന്യമായ ആരോഗ്യം ഉണ്ടായിരുന്നതിനാൽ ഫെലിസ്‌ത്യർക്ക് ശിംശോനെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. (ന്യായാധിപന്മാർ 13:5) 5 നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും . അതുകൊണ്ട് ഫെലിസ്‌ത്യർ ദ...