Skip to main content

Posts

Showing posts from 2020

Daivam Nammotu Engane Samsarikkunnu ദൈവം നമ്മോട് എങ്ങനെ സംസാരിക്കുന്നുPK 22

    Daivam Nammotu Engane Samsarikunnu ദൈവം നമ്മോട് എങ്ങനെ സംസാരിക്കുന്നു ദൈവം നമ്മോട് സംസാരിക്കാറുണ്ടോ❓ നാം ദൈവത്തെ കണ്ടിട്ടുണ്ടോ❓ ഇല്ല എന്നാണ് നമ്മുടെ ഉത്തരങ്ങൾ, എങ്കിൽ അതിനുള്ള കാരണം അറിയണം, അറിഞ്ഞാൽ പോരാ അറിയുവാൻ ശ്രമിക്കണം, എന്നാൽ ദൈവത്തിൻറെ ശബ്ദങ്ങൾ തിരിച്ചറിയുവാൻ, നമ്മൾക്ക് കഴിയണം അത് എങ്ങനെയാണെന്ന് ദൈവവചനത്തിൽ കൂടെ നമുക്കു ഒന്ന് ചിന്തിക്കാം ദൈവവചനത്തിൽ കൂടി സംസാരിക്കുന്നു                       2 തിമൊഥെയൊസ് 3:16,17            എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിൻെറമനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു 2 പരിശുദ്ധാത്മാവ് അന്തരംഗത്തിൽ  നൽകുന്ന ചെറുതും വലുതുമായ ചില ശബ്ദങ്ങൾ  Act.11:12, act 13;2 Act 16,:6-7, 2 1king 19; 12 പ്രവൃത്തികൾ 11:12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ...

Psalmsസങ്കീർത്തനം 116 PK.21

Psalms 116   സങ്കീർത്തനം 116ൽ   ദാവീദിന്റെ  ഏഴു പ്രതിജ്ഞകൾ കാണുവാൻ സാധിക്കുംഅത് ഏതെല്ലാമാണെന്ന് എന്ന് നമുക്ക് പരിശോധിക്കാം V1  1 ഞാൻ യഹോവയെ സ്നേഹിക്കുന്നു V2. 2 ഞാൻ  ജീവകാലം ഒക്കെയും അവനെ വിളിച്ചപേക്ഷിക്കും V9 3 ഞാൻ ജീവനുള്ളവരുടെ ദേശത്ത്  യഹോവയുടെ മുൻപാകെ നടക്കും V13.4  ഞാൻ രക്ഷയുടെ പാന  പാത്രം എടുത്ത് യഹോവയുടെ നാമം   വിളിച്ചപേക്ഷിക്കും V14,19.5 യഹോവയ്ക്ക്  ഞാൻ എൻറെ  നേർച്ചകളെ  അവൻറെ  സകല ജനവും കാൺകെ കഴിക്കും. V17, 6 ഞാൻ യഹോവയ്ക്ക് സ്തോത്രയാഗം കഴിക്കും         7. ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും ദാവീദിനെ കൊണ്ട് ഈ പ്രതിജ്ഞകൾ ചെയ്യാനുള്ള, ചില കാരണങ്ങളുണ്ട്  ആ കാരണങ്ങൾ നമുക്ക്  നോക്കാം  V1  1 യഹോവ എൻറെ പ്രാർത്ഥന കേട്ടു 2 യഹോവ എൻറെ യാചനകൾ കേട്ടു V2,.3 അവൻ തൻറെ ചെവി  എന്നിലേക്ക് ചായിച്ചു V3.4  മരണ പാർശ്വങ്ങൾ  എന്നെ ചുറ്റി       5 പാതാള വേദനകൾ  എന്ന പിടിച്ചു       6 ഞാൻ കഷ്ടവും സങ്കടവും  അനുഭവിച്ചു      V5,...

KASHTAKAALATTHU NEE KUZHANJU POYAALകഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ PK NO 20

KASHTAKAALATTHU NEE KUZHANJU POYAAL കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ       വിശുദ്ധ വേദപുസ്തകത്തിൽ കഷ്ടകാലത്തു കുഴഞ്ഞു പോകുവാൻ സാധ്യതയുള്ള ചില വ്യക്തിജീവിതം    എടുത്ത് പരിശോധിക്കാം, അവർ ഓരോരുത്തരും, ഈ പ്രതിസന്ധിയിൽ എങ്ങനെയൊക്കെ തരണം ചെയ്തു നോക്കാം   Proverbs.   24:10 സദൃശ്യവാക്യങ്ങൾ 24:10  കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ. 1 യാക്കോബ്.   Genesis 32; 7-12 (ഉല്പത്തി) 32:7   അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. 32:8 ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. 32:9  പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ, 32:10  അടി...

Devallayathililekku Pokumpol kall Sookshikkanam(കാൽ സൂക്ഷിക്കണം PK 19

Devallayathililekku Pokumpol kall  Sookshikkanam ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്കണം Lamentations 5:1(സഭാപ്രസംഗി) ദൈവാലയം പണിതു പ്രതിഷ്ഠിച്ച ശലോമോൻ ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക എന്നു ഉപദേശിക്കുന്നു ദേവാലയത്തിലേക്കു പോകുമ്പോൾ. എല്ലായിടത്തും പോകുംപോലെ അല്ലല്ലോ ദൈവാലയത്തിലേക്കു പോകുന്നതു? തീർച്ചയായും വ്യത്യാസം ഉണ്ടു, ഉണ്ടായിരിക്കണം Lamentations 5:1(സഭാപ്രസംഗി) 1ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു. 2 അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ. അങ്ങനെ പോകുമ്പോൾ കാൽ സൂക്ഷിക്കണം.   :   Psalam (സങ്കീർത്തനങ്ങൾ) 9:15 1) ഒളിച്ചുവെച്ച വലയിൽ അകപ്പെടുവാൻ ഇടയുണ്ടു (സങ്കീ.9:15) 15 ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണു പോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്...

Pandattheppolea Oru Nall Kalamപണ്ടത്തെപ്പോലെ ഒരു നല്ല കാലം PK18

Pandattheppolea Oru Nall Kalam പണ്ടത്തെപ്പോലെ ഒരു നല്ല കാലം 1) യെഹോവാഹാസ് യഹോവെക്കു അനിഷ്ടമായുള്ളതുചെയ്തു (2 രാജാ) 2king13:1, 2) ഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ പതിനേഴു സംവത്സരം വാണു. 2) യൊരോബെയാമിൻ്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു (2 (2രാജാ) 2king13:2. 2  അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു. ആകയാൽ: 1) യഹോവയുടെ കോപം ജ്വലിച്ചു (2 രാജാ)2king13:3 3  ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു. 2) അവൻ അവരെ .... നിരന്തരം വിട്ടുകൊടുത്തു (2 രാജാ.13:3) എന്നാൽ: ▪️ 1) യെഹോവാഹാസ് യഹോവയോടു കൃപക്കായി അപേക്ഷിച്ചു (2 രാജാ)2king13:4. (1 part) 4  എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞ...

BHAKTHANMAAR ഭക്തന്മാർ PK 17

BHAKTHANMAAR ഭക്തന്മാർ അങ്ങനെ ഒരു കൂട്ടർ ഉണ്ടു. 1 ) യഹോവയെ സ്തുതിക്കേണ്ടതു ഭക്തന്മാരാണു (സങ്കീ.22:23 ;145:10) Pslams 22:23 23 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ Psalms 145;10 10 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും 2യഹോവയുടെ സഖിത്വം ഭക്തന്മാർക്കു ഉണ്ടാകും  Pslams 25:14    14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. 3യഹോവയുടെ ദൃഷ്ടി ഭക്തന്മാരുടെ മേൽ ഇരിക്കുന്നു Pslams 33:18  (സങ്കീ 33:18) 18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; 4) യഹോവയുടെ ദൂതൻ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി വിടുവിക്കുന്നു (സങ്കീ) (Pslams.34:7-9 ) 7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. 8 യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ...

Yahovaykku veruppuaakunna kaaryangalയഹോവയ്ക്ക് വെറുപ്പ് ആകുന്ന കാരൃങ്ങൾ PK 16

Yahovaykku veruppuaakunna kaaryangal  യഹോവയ്ക്ക് വെറുപ്പ് ആകുന്ന കാരൃങ്ങൾ 1) വക്രതയുള്ളവൻ Proverbs .3:32; 11: 20) 32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവൻെറ സഖ്യത ഉണ്ടു. 33 യഹോവയുടെ ശാപം ദുഷ്ടൻെറ വീട്ടിൽ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു സദൃ( Proverbs 11: 20-21) 20 വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം. 21 ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. 2) കള്ളത്തുലാസ്സു (സദൃ.( Proverbs  11:1; 20:10) കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം. സദൃ ( Proverbs  20:10 10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു. 3) വ്യാജമുള്ള അധരങ്ങൾ (സദൃ. Proverbs 12:22-23)    22 വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.     23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം    ...

Vedapustakatthia ezuvidha snaanam വേദപുസ്തകത്തിലെ ഏഴുവിധ സ്നാനം PK No 15

Vedapustakatthil ezuvidha snaanam   വേദപുസ്തകത്തിലെ ഏഴുവിധ സ്നാനം* 1)പെട്ടകത്തിലെ സ്നാനം (1 Peter  3:20-21) 20 ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. 21 അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിൻെറ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിൻെറ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. 2)ചെങ്കടൽ സ്നാനം (1Corithiyans 10:1-2) സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു ; 2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു 3)യോഹന്നാൻെറ സ്നാനം (Matthew 3:5-7) 5 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാൻെറ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവൻെറ അടുക്കൽ ചെന്നു 6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു. 7 തൻെറ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്ക...