Daivame Enthukondu ദൈവമേ എന്തുകൊണ്ടു....? God, why? ജീവിതത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം..ദൈവമേ എനിക്കുമാത്രം എന്തുകൊണ്ടു ഇത് സംഭവിക്കുന്നു ? ആദ്യം, വേദപുസ്തകത്തിലെ ചിലരോട് നമ്മുക്കൊന്നു ചോദിക്കാം.... അതിനുശേഷം നമ്മളിലേക്കുവരാം. ഹാബേൽ, എന്തുകൊണ്ടു നിനക്കു അസൂയയുള്ള സഹോദരൻ ? ഹാബേൽ പറയുന്നു:- യേശുവിൻെറ ഗുണകരമായ രക്തത്തിനോടുചേർത്തു ഉപമിക്കുവാൻ എനിക്ക് ഒരു അസൂയുള്ള സഹോദരൻ ആവശ്യമായിരുന്നു. ജോസഫ്, നിനക്കെന്തിനു അസൂയയുള്ള സഹോദരർ ? ജോസഫ്:- ഇങ്ങനെയുള്ള സഹോദരർ ഉണ്ടായിരുന്നതുകൊണ്ടാണ് മിസ്രയിം രാജ്യത്തിൻെറ മന്ത്രി പദംവരെ എത്തുവാൻ മുഖാന്തരമായ പൊട്ടകിണറ്റിലും കാരാഗ്യഹത്തിലും ഞാൻ വീഴുവാൻ ഇടയായത്. ശദ്രക്ക്,മേശക്ക്, അബേദ്നഹോ എന്തിനാണു നിങ്ങൾക്ക് ഇങ്ങനെ ക്രൂരനായ ഒരു നെഖബദ്നേസർ രാജാവ് ? അവർ പറയും അങ്ങനെ ക്രൂരനായ ഒരു രാജാവുണ്ടായിരുന്നതുകൊണ്ടാണു ഞങ്ങളെ എരിയുന്ന തീയിലേക്ക് എറിഞ്ഞതും, അവിടെ ദൈവീക വിടുതൽ അനുഭവിച്ചതും, അതുമൂലം അനേകർ ദൈവത്തിലേക്കു തിരിഞ്ഞതും.. ഇയ്യോബ്, എന്തിനു വേണ്ടിയായിരുന്നു നിനക്കീകഷ്ടങ്ങൾ ? ഇയ്യോബ്: അതു എന്നിലെ മറഞ്ഞുകിടന്ന കുറവ് സ്വയം തിരിച്ചറിയാനും, പ...