KASHTAKAALATTHU NEE KUZHANJU POYAAL കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ വിശുദ്ധ വേദപുസ്തകത്തിൽ കഷ്ടകാലത്തു കുഴഞ്ഞു പോകുവാൻ സാധ്യതയുള്ള ചില വ്യക്തിജീവിതം എടുത്ത് പരിശോധിക്കാം, അവർ ഓരോരുത്തരും, ഈ പ്രതിസന്ധിയിൽ എങ്ങനെയൊക്കെ തരണം ചെയ്തു നോക്കാം Proverbs. 24:10 സദൃശ്യവാക്യങ്ങൾ 24:10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ. 1 യാക്കോബ്. Genesis 32; 7-12 (ഉല്പത്തി) 32:7 അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. 32:8 ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. 32:9 പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ, 32:10 അടി...