Lyrics and Music: V. Nagel Singer: Blessy Benson Yeshuveppole Aakuvaan ഇന്നത്തെ ചിന്ത Yshuveppole Aakuvan വി . നഗാൽ സായിപ്പ് എഴുതിയ അതിമനോഹരമായ ഓരുഗാനം ആണ് പ്രസ്തുത ഗാനത്തിന്റെ ആദ്യവരികൾ ഇങ്ങനെ പറയുന്നു " യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ" അതിൻറെ അവസാന വരികൾ ഇങ്ങനെ പറയുന്നു "യേശുവിൻകൂടെ താഴുവാൻ യേശുവിൻകൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ" അതിൻറെ ഇടയിൽ പാട്ടുകാരൻ ആവർത്തിക്കുന്നു " ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ" എന്തിനാണ് നഗൽ സായിപ്പ് ഇങ്ങനെ പാടി തുടങ്ങിയത് അതിനെ കുറിച്ച് അപ്പൽമായി നമ്മുക്ക് ചിന്തിക്കാം ക്രിസ്തുസാദൃശ്യത്തിനുള്ള ബൈബിൾ അടിസ്ഥാനങ്ങൾ ക്രിസ്തുസമാനതയിലേക്കുള്ള മുൻനിശ്ചയം ആകുന്നു റോമർ 8:29-30 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം...